Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Special

ഇത് ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​ർ രചിച്ച ചരിത്രം

പ​രി​മി​തി​ക​ളെ പൊ​രു​തി തോ​ല്പി​ച്ച് വ​ള​ർ​ന്ന ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ഒ​രേദി​വ​സം ഒ​രേ വ​കു​പ്പി​ൽ ഒ​രേ ത​സ്‌​തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ച​രി​ത്ര​മെ​ഴു​തി. കാസർഗോട് ഭീ​മ​ന​ടി കു​രാം​കൂ​ണ്ടി​ലെ ക​ള​രി​മു​റി​യി​ൽ ജോ​സ​ഫ്-സു​നി ജോ​ർ​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ സ​വി​ത ജോ​സ​ഫും സം​ഗീ​ത ജോ​സ​ഫു​മാ​ണ് ച​രി​ത്രം കു​റി​ച്ച​ത്.

നീ​തി​ന്യാ​യ വ​കു​പ്പി​നു കീ​ഴി​ൽ ഹൊ​സ്ദു​ർ​ഗ് കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ് ത​സ്തി​ക​യി​ലാ​ണ് ഇ​രു​വ​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ത് സ​ർ​ക്കാ​ർ ജോ​ലി​യെ​ന്ന സ്വ​പ്ന​ത്തി​ന്‍റെ ഫ​സ്റ്റ് സ്റ്റെ​പ് മാ​ത്ര​മാ​ണ്. ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റാ​നു​ള്ള ഊ​ർ​ജം ഇ​വ​രി​ലു​ണ്ട്.

കെ​എ​സ്ഇ​ബി റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യ ജോ​സ​ഫി​ന്‍റെ​യും ക​ല്ല​ഞ്ചി​റ കെ​ഐ എ​എ​ൽ​പി സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യാ​യ സു​നി ജോ​ർ​ജി​ന്‍റെ​യും ഇ​ള​യ മ​ക്ക​ളാ​ണ് സ​വി​ത​യും സം​ഗീ​ത​യും. ചെ​റി​യ കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ ഡി​സ്‌‌​ലെ​ക്സി​യ എ​ന്ന പ​ഠ​ന​വൈ​ക​ല്യം ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.

എ​ഴു​താ​നും വാ​യി​ക്കാ​നും അ​ക്ഷ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്. മ​ക്ക​ളു​ടെ കു​റ​വ് തി​രി​ച്ച​റി​ഞ്ഞ അ​ച്ഛ​ന​മ്മ​മാ​രും ചേ​ച്ചി ക​വി​ത​യും നി​ഴ​ൽ​പോ​ലെ ഇ​വ​ർ​ക്കൊ​പ്പം നി​ന്നു. പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കി.

ക​ല്ല​ഞ്ചി​റ എ​എ​ൽ​പി സ്കൂ​ൾ, പ്ലാ​ച്ചി​ക്ക​ര എ​യു​പി സ്കൂ​ൾ, വ​ര​ക്കാ​ട് വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം. പ്ല​സ്‌​ടു​വി​നു ശേ​ഷം ആ​നി​മേ​ഷ​നാ​ണ് പ​ഠി​ച്ച​ത്. പി​എ​സ്‌​സി ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​രീ​ക്ഷ​യും സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ എ​ഴു​തി​യ​ത്.

 

Youth Special

അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ താ​മ​സ​മാ​ക്കി യു​വ​തി!

മെ​ക്‌​സി​ക്കോ​യി​ലെ സാ​ൾ​ട്ടി​ല്ലോ സ്വ​ദേ​ശി​നി​യാ​ണ് പെ​ർ​ല ടി​ജെ​റി​ന. വ​യ​സ് 31. വീ​ട്ടി​ൽ​നി​ന്ന് അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ഒ​രു മാ​സ​ത്തോ​ളം അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ൽ ഏ​ക​യാ​യി ജീ​വി​ച്ച് ലോ​ക​റി​ക്കാ​ർ​ഡ് സൃ​ഷ്‌​ടി​ക്കു​ക​യാ​ണു ല​ക്ഷ്യം.

ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ പി​ക്കോ ഡി ​ഒ​റി​സാ​ബ​യാ​ണ് പെ​ർ​ല ടി​ജെ​റി​ന ഏ​കാ​ന്ത​വാ​സ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,491 അ​ടി​യാ​ണ് ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം. 32 ദി​വ​സം ഇ​തി​നു മു​ക​ളി​ൽ പെ​ർ​ല ക​ഴി​യും.

റി​ക്കാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ മ​നഃ​ശ​ക്തി പ​രീ​ക്ഷി​ക്കാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ ഏ​കാ​ന്ത​ത​യെ അ​തി​ജീ​വി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും കൂ​ടാ​തെ ധ്യാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ടെ​ന്നും പെ​ർ​ല വ്യ​ക്ത​മാ​ക്കി.

Latest News

Up